പാട്ടുരാശിയിലെവണ്ടി [ നോവൽ] പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോടു്
പ്രിയരേ, എന്റെ പുതിയ പുസ്തകം " # പാട്ടുരാശിയിലെവണ്ടി " എന്ന നോവൽ പൂർണ്ണ പബ്ലിക്കേഷൻസ് കോഴിക്കോടു് പ്രസിദ്ധീകരിച്ച വിവരം സ്നേഹത്തോടെ അറിയിക്കുന്നു. പൂർണ്ണ അവാർഡിന് തെരഞ്ഞെടുത്ത കൃതികൾ " # പൂർണനോവൽവസന്തം " എന്ന പേരിലാണ് പുറത്തിറക്കിയിട്ടുള്ളത്. നോവലിനെക്കുറിച്ച് : നമ്മുടെ ദേശത്തിന്റെ ജീവിതം പറയുന്നു മുറങ്കീറിയിലെ ജന്മി കുടിയാൻ വ്യവസ്ഥിതി യിൽ അടിയാളരുടെ ജീവിതം... ദേശീയ പ്രസ്ഥാനത്തിലെ തുടർച്ച, കാർഷിക സമര പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവം, നിരക്ഷരരായ ഈ ജനതതിയുടെ ആചാരാനുഷ്ടാനങ്ങൾ, വിശ്വാസങ്ങൾ ,വേദനകൾ, ചെറിയ വലിയ സന്തോഷങ്ങൾ, കുഞ്ഞൂട്ടൻ എന്ന കഥാപാത്രത്തിലൂടെ മഹാനഗരങ്ങളിലെ ബീഭത്സ മുഖങ്ങൾ, മഹാനഗരങ്ങളുടേയും ഗ്രാമങ്ങളുടേയും വേർതിരിവും അതിരുകളും ഇല്ലാതായ പുതുകാലത്ത് നിലനില്പിനു വേണ്ടിയുള്ള ആകുലതകൾ ......... തുടങ്ങി ജീവനത്തിന്റെ സ്ഥലകാലബോധ്യങ്ങൾ കുഞ്ഞുട്ടൻ എന്ന കഥാപാത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നു. സ്നേഹത്തോടെ, രാജൻ കരുവാരകുണ്ടു്.