പാട്ടു രാശിയിലെ വണ്ടി Novel
പുസ്തകറിവ്യൂ മുറംകീറിപ്പാടത്തുനിന്നും വിളയിച്ചെടുത്ത കാർഷിക ജീവിതത്തിൻ്റെനൂറുമേനി. o കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി o കഥകളും നോവലുകളും വായിച്ചാസ്വദിക്കുമ്പോൾ അതുവഴി ചില ഓർത്തെടുക്കലുകളുംകൂടി സൃഷ്ടിക്കുന്ന ചരിത്രത്തിൻ്റെ പുനരാവിഷ്ക്കാരങ്ങൾ കൂടിയാവുംപലപ്പോഴും രൂപ്പപ്പെടുക. ദേശത്തിൻ്റെ കഥകളുടെ വിശാലമായ ക്യാൻവാസിലാണ് എസ്.കെ.പൊറ്റക്കാട് മുതൽ ഒ.വി.വിജയനും എം.ടിയും തകഴിയും ഇങ്ങേതലക്കൽ എം.മുകുന്ദൻവരേയും ഇതിഹാസസമാനമായ കഥകളുടെ നോവൽ ഭാഷ്യങ്ങൾരചിച്ചിട്ടുള്ളത്. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരൊക്കെ അവർ അറിഞ്ഞതും അനുഭവിച്ചതും കേട്ടറിഞ്ഞതുമായ നാടിൻ്റേയും ദേശത്തിൻ്റേയും ചിന്തകളുടേയും ജീവിതപാശ്ചാതലങ്ങളിൽനിന്നുതന്നെയാണ് തങ്ങളുടെ മിക...