Posts
Showing posts from July, 2011
ഉണ്ണിമാഷുടെ വിയോഗം അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടം
- Get link
- X
- Other Apps
ഉണ്ണിമാഷുടെ വിയോഗം അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടം Posted on : 8-Jul-2011 കരുവാരകുണ്ട്: അമേച്വര്‍ നാടക പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഇരിങ്ങാട്ടിരി വീട്ടിക്കുന്നിലെ ചെറുകര പിഷാരത്ത് രാജഗോപാലനുണ്ണിയുടെ വേര്‍പാട് അമേച്വര്‍ നാടകപ്രസ്ഥാനത്തിന് തീരാനഷ്ടമായി. ദീര്‍ഘകാലം നാടക സംവിധാനം, അഭിനയം, നാടകരചന എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു ഉണ്ണിമാസ്റ്റര്‍ എന്നു വിളിക്കപ്പെട്ടിരുന്ന രാജഗോപാലനുണ്ണി. 1986-ല്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തില്‍ മികച്ച സ്‌ക്രിപ്റ്റിനുള്ള അവാര്‍ഡ് ഉണ്ണിമാസ്റ്റര്‍ രചിച്ച ചരിത്രത്തില്‍ ഒരു വഴിത്തിരിവിനായിരുന്നു. ഇതില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. കരുവാരകുണ്ട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം കരുവാരകുണ്ട് ഹൈസ്‌കൂളിനെ കേന്ദ്രീകരിച്ച് യവന ആര്‍ട്‌സ് എന്ന കലാസംഘത്തിനും നേതൃത്വം നല്‍കി. നാടക പ്രസ്ഥാനത്തില്‍ സക്രിയമായിരുന്ന ജി.സി.കാരയ്ക്കല്‍, അന്തരിച്ച എം.എന്‍.നമ്പൂതിരിപ്പാട് എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അക്കല്‍ദാമ എന്ന നാടകത്തിലേയും മഹാനായ അലക്‌സാണ്ടര്‍ എന്ന നാടകത്തിലേയും അഭിനയം ഏ...
ചികിത്സാ സഹായനിധി കൈമാറി
- Get link
- X
- Other Apps
ചികിത്സാ സഹായനിധി കൈമാറി Posted on: 22 Jun 2011 കരുവാരകുണ്ട്: ഇരുവൃക്കകളും തകര്‍ന്ന് ചികിത്സയ്ക്കുപോലും സാമ്പത്തികം കണ്ടെത്താനാകാതെ പ്രയാസപ്പെട്ട് മരണത്തിന് കീഴടങ്ങിയ കുട്ടത്തിയിലെ അബ്ദുള്‍കരീമിന്റെ കുടുംബത്തിന് സുഹൃത്തുക്കള്‍ സമാഹരിച്ച ചികിത്സാ സഹായനിധി കൈമാറി. വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ഇതിനായുള്ള ഭാരിച്ച തുക കണ്ടെത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടത്തിയിലെ പട്ടിക്കാടന്‍ അബ്ദുല്‍കരീം മരിച്ചത്. സുഹൃത്തുക്കള്‍ ചികിത്സയ്ക്ക് പണമൊരുക്കാന്‍ എസ്.ബി.ടി.യില്‍ പ്രത്യേക അക്കൗണ്ട് നമ്പര്‍ തുടങ്ങിയിരുന്നു. ഏഴുലക്ഷം രൂപയാണ് സുഹൃത്തുകള്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി സമാഹരിച്ചത്. സമാഹരിച്ച തുക ജി.എല്‍.പി സ്‌കൂള്‍ കൊയ്ത്തക്കുണ്ടിന് സമീപം നടന്ന ചടങ്ങില്‍ കരീമിന്റെ ഭാര്യക്ക് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ കൈമാറി. ചടങ്ങില്‍ കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ ആയിഷ അധ്യക്ഷതവഹിച്ചു. തുടര്‍ന്നുനടന്ന പൊതുസമ്മേളനം അഡ്വ. എം. ഉമര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി. വിജയകുമാര്‍, ബ്ലോക്കംഗം...
ജൂനിയര്‍ റെഡ്‌ക്രോസ് ഉദ്ഘാടനംചെയ്തു
- Get link
- X
- Other Apps
ജൂനിയര്‍ റെഡ്‌ക്രോസ് ഉദ്ഘാടനംചെയ്തു Posted on: 15 Jul 2011 കരുവാരകുണ്ട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ പുതിയ യൂണിറ്റ് കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. പുതിയ കേഡറ്റുകള്‍ക്കുള്ള സ്‌കാര്‍ഫ് കരുവാരകുണ്ട് എസ്.ഐ പി.കെ. രാധാകൃഷ്ണന്‍ അണിയിച്ചു. ജെ.ആര്‍.സി 'ബി'ലെവല്‍ പരീക്ഷാവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. റംല വിതരണംചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, സ്റ്റാഫ് സെക്രട്ടറി സുനില്‍ പുലിക്കോട്ടില്‍, രാജന്‍ കരുവാരകുണ്ട്, സീനിയര്‍ സിവില്‍ ഓഫീസര്‍ അലവി, എ.എസ്.ഐ രാധാകൃഷ്ണന്‍, സിവില്‍ ഓഫീസര്‍ ബാബു, ജെ.ആര്‍.സി വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എ. ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.