ജൂനിയര്‍ റെഡ്‌ക്രോസ് ഉദ്ഘാടനംചെയ്തു
ജൂനിയര്‍ റെഡ്‌ക്രോസ് ഉദ്ഘാടനംചെയ്തു
Posted on: 15 Jul 2011
കരുവാരകുണ്ട്: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ റെഡ്‌ക്രോസിന്റെ പുതിയ യൂണിറ്റ് കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. പുതിയ കേഡറ്റുകള്‍ക്കുള്ള സ്‌കാര്‍ഫ് കരുവാരകുണ്ട് എസ്.ഐ പി.കെ. രാധാകൃഷ്ണന്‍ അണിയിച്ചു. ജെ.ആര്‍.സി 'ബി'ലെവല്‍ പരീക്ഷാവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. റംല വിതരണംചെയ്തു.
പി.ടി.എ പ്രസിഡന്റ് എ.കെ. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എ.എം. സത്യന്‍, സ്റ്റാഫ് സെക്രട്ടറി സുനില്‍ പുലിക്കോട്ടില്‍, രാജന്‍ കരുവാരകുണ്ട്, സീനിയര്‍ സിവില്‍ ഓഫീസര്‍ അലവി, എ.എസ്.ഐ രാധാകൃഷ്ണന്‍, സിവില്‍ ഓഫീസര്‍ ബാബു, ജെ.ആര്‍.സി വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എ. ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments
Post a Comment