ചികിത്സാ സഹായനിധി കൈമാറി

ചികിത്സാ സഹായനിധി കൈമാറി
Posted on: 22 Jun 2011


കരുവാരകുണ്ട്: ഇരുവൃക്കകളും തകര്‍ന്ന് ചികിത്സയ്ക്കുപോലും സാമ്പത്തികം കണ്ടെത്താനാകാതെ പ്രയാസപ്പെട്ട് മരണത്തിന് കീഴടങ്ങിയ കുട്ടത്തിയിലെ അബ്ദുള്‍കരീമിന്റെ കുടുംബത്തിന് സുഹൃത്തുക്കള്‍ സമാഹരിച്ച ചികിത്സാ സഹായനിധി കൈമാറി. വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ഇതിനായുള്ള ഭാരിച്ച തുക കണ്ടെത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടത്തിയിലെ പട്ടിക്കാടന്‍ അബ്ദുല്‍കരീം മരിച്ചത്.

സുഹൃത്തുക്കള്‍ ചികിത്സയ്ക്ക് പണമൊരുക്കാന്‍ എസ്.ബി.ടി.യില്‍ പ്രത്യേക അക്കൗണ്ട് നമ്പര്‍ തുടങ്ങിയിരുന്നു. ഏഴുലക്ഷം രൂപയാണ് സുഹൃത്തുകള്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി സമാഹരിച്ചത്. സമാഹരിച്ച തുക ജി.എല്‍.പി സ്‌കൂള്‍ കൊയ്ത്തക്കുണ്ടിന് സമീപം നടന്ന ചടങ്ങില്‍ കരീമിന്റെ ഭാര്യക്ക് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ കൈമാറി. ചടങ്ങില്‍ കരുവാരകുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊറ്റയില്‍ ആയിഷ അധ്യക്ഷതവഹിച്ചു. തുടര്‍ന്നുനടന്ന പൊതുസമ്മേളനം അഡ്വ. എം. ഉമര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി. വിജയകുമാര്‍, ബ്ലോക്കംഗം മാത്യു സെബാസ്റ്റ്യന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ. സീനത്ത്, വാര്‍ഡംഗം ആയിഷ മൂത്താലി, എന്‍. മുഹമ്മദ്, എന്‍, ഉണ്ണീന്‍കുട്ടി, എന്‍.കെ.അബ്ദുള്‍ഹമീദ് ഹാജി, എം മുഹമ്മദ്, ഹംസ മലനാട്, മുസ്തഫ കനിവ്, പി.എം. മന്‍സൂര്‍, പി. ഹരിദാസന്‍, പി.കെ. അലവി ഹാജി, എം.റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജന്‍ കരുവാരകുണ്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Comments