കരുവാരകുണ്ട് സ്‌കൂളില്‍ പുതിയകെട്ടിടത്തിന് ഒന്നരക്കോടി- മന്ത്രി അനില്‍കുമാര്‍
Posted on: 02 Jul 2012
കരുവാരകുണ്ട്: സംസ്ഥാനത്തെ പ്രഥമ മികവിന്റെ കേന്ദ്രമായി
പ്രഖ്യാപിക്കപ്പെട്ട കരുവാരകുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഭൗതിക
സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒന്നരക്കോടി രൂപ മന്ത്രി എ.പി.
അനില്‍കുമാര്‍ പ്രഖ്യാപിച്ചു. 30 അത്യാധുനിക ക്ലാസ് മുറികള്‍ ഈ തുക
ഉപയോഗിച്ച് ഉണ്ടാക്കും. ഇതിന്റെ പ്രവര...്‍ത്തനങ്ങള്‍
മൂന്നു മാസത്തിനകം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കരുവാരകുണ്ട് ഗവ. ഹയര്‍
സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥി അസോസിയേഷന്‍ സംഘടിപ്പിച്ച
വിവിധ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിന് മികച്ച ആര്‍ക്കിടെക്ടുകളുടെ സേവനം
ഉപയോഗപ്പെടുത്തും. പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ശ്രദ്ധേയമായ
വിജയം നേടിയതിനുള്ള സമ്മാനമായാണിതെന്നും മന്ത്രി പറഞ്ഞു. പ്രത്യേക
വികസനനിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിക്കുക. മികവിന്റെ
കേന്ദ്രത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും ആവശ്യമെങ്കില്‍
കൂടുതല്‍ തുക പിന്നീട് അനുവദിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ കീഴില്‍ പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍
ചടങ്ങും പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും പ്ലസ് ടു, എസ്.എസ്.എല്‍.സി വിജയികളെ
അനുമോദിക്കലും നടന്നു. നാല് തലമുറയില്‍പ്പെട്ട ആളുകള്‍ സംഗമത്തില്‍
സംബന്ധിച്ചു. വിവിധ മേഖലയില്‍പ്പെട്ടവര്‍ക്ക് അവാര്‍ഡ് ദാനവുമൊരുക്കി.
പൂര്‍വ്വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ഉമ്മച്ചന്‍ തെങ്ങിന്‍മൂട്ടില്‍
അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകന്‍ ജി.സി. കാരയ്ക്കല്‍ അവാര്‍ഡുകള്‍
പ്രഖ്യാപിച്ചു. എ.പ്രഭാകരന്‍ ജേതാക്കളെ പരിചയപ്പെടുത്തി. പഴയകാല സിനിമാ
നടന്‍ രവീന്ദ്രനും ചടങ്ങില്‍ സംബന്ധിച്ചു.
ഗ്രാമപ്പഞ്ചായത്ത്
പ്രസിഡന്റ് പി.ആയിഷ, കാളികാവ് ബ്ലോക്ക് അംഗങ്ങളായ മാത്യു സെബാസ്റ്റ്യന്‍,
ജോജി കെ. അലക്‌സ്, പി.ഹുസ്സന്‍കുട്ടി, പി.ഹംസ, എ.കെ.ഹംസക്കുട്ടി,
പ്രിന്‍സിപ്പല്‍ സി.സുമതി, പ്രധാനാധ്യപകന്‍ എന്‍.ജോസഫ്, പി.എം.മന്‍സൂര്‍,
ടി.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments
Post a Comment