MY BOOK 'ULTSAVAKALAM WILL RELEASE ON 7th JUNE( 3:30PM)AT PALAKKADU REST HOUSE

MY BOOK 'ULTSAVAKALAM WILL RELEASE ON 7th JUNE( 3:30PM)AT PALAKKADU REST HOUSE. HOPE YOU WILL TURN UP FOR THE FUNCTION  , RAJAN KARUVARAKUNDU.GUST(,MUNDOOR SETHUMADHAVAN,SUNITHAGENESH,BALAN, SARATHBABU THACHANPARA)APPLE BOOKS PALAKKADU
                          
കുട്ടികളെ നന്മയിലേക്ക് നയികുന്നതാകണം ബാലസഹിത്യമെന്നു മുണ്ടൂര്‍ സേതുമാധവന്‍ മാസ്റ്റര്‍ അഭിപ്രായപെട്ടു. കുട്ടികള്‍ കുട്ടിത്തം നഷ്ടപെട്ടവരായി മാറി കൊണ്ടിരിക്കുകയാണെന്നും അവരെ നന്മയുടെ പാതയിലേക് കൊണ്ടുവരാന്‍ ഉത്തമ ബാലസാഹിത്യ കൃതികല്കെ കഴിയു എന്നും പ്രസസ്ത എഴുത്തുകാരനായ മുണ്ടൂര്‍ സേതുമാധവന്‍ പറഞ്ഞു .ആപ്പിള്‍ ബുക്സ് പുറത്തിറക്കിയ അഞ്ചു ബാലസാഹിത്യ കൃതികളുടെ പ്രകാശനം നിര്‍വഹിച്ചു സംസാരികുകയായിരുന്നു അദ്ദേഹം.മികച്ച എഴുത്തുകാരായ രാജന്‍ കരുവാരകുണ്ട് ,സുനിത ഗണേഷ്,എ ന്‍ ബാലന്‍ എന്നിവരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ്‌ പാലക്കാട്‌ ജില്ലയിലെ പ്രമുഖരായ എഴുത്തുകാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.പത്തിലതികം ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ മലയാളത്തിനു സമ്മാനിച്ച രാജന്‍ കാരുവാര കുണ്ട് രചിച്ച നോവല്‍ ഉത്സവകാലം ഏറ്റുവാങ്ങിയത് എഴുത്തുകാരനും ആ കുഞ്ഞു മാസികയുടെ പത്രാധിപരരും യുറീക്ക പത്രാധിപ സമിതി അംഗവും കര കുറുശി സ്കൂള്‍ അധ്യാപകനും പുരോഗമന പ്രസ്ഥാനങ്ങളുടെ മണ്ണാര്‍ കാട്ടേ അമരക്കാരനുമായ എം കൃഷ്ണദാസ്‌ ആയിരുന്നു . പാലക്കാട്‌ ഗവ:വിക്ടോറിയ കോളേജിലെ അസി: പ്രോഫെസ്സര്‍ സുനിത ഗണേഷ് രചിച്ച നോവല്‍ പാപ്പമ്മയുടെ പുഞ്ചിരി എറ്റു വാങ്ങിയത് യുവ കഥാ കൃത്തുക്കളില്‍ ശ്രദ്ധെയനും അടുപ്പൂട്ടിമലയിലെ ചുവപ്പ് തിളയ്ക്കുന്ന പാത്രം എന്ന മികച്ച കഥ സമാഹാരത്തിന്റെ രചയിതാവും ഒറ്റനവധി സാംസ്‌കാരിക പുരോഘമന സംഘടന കളുടെ പ്രവര്‍ത്തകനുമായ രാജേഷ്‌ മേനോന്‍ ആയിരുന്നു . എ ന്‍ ബാലന്‍ രചിച്ച കുട്ടി തേവാങ്ക് എന്ന നോവല്‍ ഏറ്റു വാങ്ങിയത് നോവലിസ്റ്റ്‌ അധ്യാപകന്‍ ഫേസ് ബുക്ക്‌ സാഹിത്യ കൃതികളില്‍ സജീവ സാന്നിധ്യം അയ മഹേന്ദര്‍ ആയിരുന്നു .എന്‍ ബാലന്ടെ അഞ്ചാമത്തെ പുസ്തകമാണ് ഇത്.കഥാകൃത്തും പത്ര പ്രവര്‍ത്തകനുമായ ശരത് ബാബു തച്ചമ്പാറ യുടെ പുതിയ പുസ്തകങ്ങളായ തൊട്ടാവാടി ,മരം കൊത്തിയും തിത്തിരിപക്ഷിയും എന്നി പുസ്തകങ്ങളുടെ പ്രകാശനവും നടന്നു .രണ്ടാം പതിപ്പാണ്‌ ഇ പുസ്തകങ്ങള്‍ .നാലു പുസ്തകങ്ങള്‍ ഇതിനകം വന്നിടുണ്ട് .കഥാകൃത്തും മലയാളം സര്‍വകലാ ശാല അസി: പ്രൊഫസ റുമായ ഡോ: സി ഗണേഷ് കവി മുരളി മങ്കര എന്നിവര്‍ യഥാക്രമം ഏറ്റു വാങ്ങി. ശ്രദ്ധേയനായ നിരൂപകനും കഥ കൃത്ത് കൂടിയായ മനോജ്‌ വീട്ടികാട് പുസ്തകങ്ങളെ പരിചയപെടുത്തി , കവി സന്തോഷ്‌ നെടുങ്ങാടി ,ദീപ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. നിരവതി നോവലുകളിലൂടെ ശ്രദ്ധേയനായ നോവലിസ്റ്റ്‌ മനോജ്‌ ആയിരുന്നു അധ്യക്ഷത വഹിച്ചത്..തുടര്‍ന്ന് നടന്ന "മാറുന്ന കുട്ടികളും സാഹിത്യലോകവും;എന്നാ ചര്‍ച്ചയില്‍ ഒറ്റനവതി വെത്യസ്തവും ശ്രദ്ധേയ വുമായ ചിന്ത കളും കാഴ്ച പാടുകളുമാണ് ഉരുത്തിരിഞ്ഞു വന്നത് .
   
                   

Comments