Posts

Showing posts from 2021

ഉണ്ണി [കുട്ടികളുടെ നോവൽ ]

Image
 ശ്രീ.രാജൻ കരുവാരക്കുണ്ടിൻ്റെ "ഉണ്ണി " എന്ന ബാല നോവൽ പ്രകാശനം :- മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവ വേദിയിൽ _       പ്രകാശനം - ഡോ:ഗോപാലകൃഷ്ണൻ - രജിസ്ട്രാർ ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി കാലടി      പുസ്തക സ്വീകരണം: എൻ.എൻ.സുരേന്ദ്രൻ, കവി, എഴുത്തുകാരൻ.       സാന്നിധ്യം :- ഡോ: വി.ആർ.സുധീഷ്. ശ്രീ.രാജൻ കരുവാരക്കുണ്ട്. പ്രസാധനം: ഫിംഗർ ബുക്സ് പേരാമ്പ്ര . കോഴിക്കോട് . കോപ്പികൾക്ക്.9947396862 എന്ന നമ്പരിൽ ബന്ധപ്പെടുമല്ലോ.

പാട്ടു രാശിയിലെ വണ്ടി Novel

 പുസ്തകറിവ്യൂ           മുറംകീറിപ്പാടത്തുനിന്നും വിളയിച്ചെടുത്ത          കാർഷിക ജീവിതത്തിൻ്റെനൂറുമേനി.                                         o    കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി                                 o      കഥകളും നോവലുകളും വായിച്ചാസ്വദിക്കുമ്പോൾ അതുവഴി ചില ഓർത്തെടുക്കലുകളുംകൂടി സൃഷ്ടിക്കുന്ന ചരിത്രത്തിൻ്റെ പുനരാവിഷ്ക്കാരങ്ങൾ കൂടിയാവുംപലപ്പോഴും രൂപ്പപ്പെടുക. ദേശത്തിൻ്റെ കഥകളുടെ വിശാലമായ ക്യാൻവാസിലാണ് എസ്.കെ.പൊറ്റക്കാട് മുതൽ  ഒ.വി.വിജയനും എം.ടിയും തകഴിയും ഇങ്ങേതലക്കൽ എം.മുകുന്ദൻവരേയും ഇതിഹാസസമാനമായ കഥകളുടെ നോവൽ ഭാഷ്യങ്ങൾരചിച്ചിട്ടുള്ളത്. മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരൊക്കെ അവർ അറിഞ്ഞതും അനുഭവിച്ചതും കേട്ടറിഞ്ഞതുമായ  നാടിൻ്റേയും ദേശത്തിൻ്റേയും ചിന്തകളുടേയും ജീവിതപാശ്ചാതലങ്ങളിൽനിന്നുതന്നെയാണ് തങ്ങളുടെ മിക...