story,..പുതിയ സവര്‍ണന്റെ ലക്കി നമ്പര്‍
കഥ...പുതിയ സവര്‍ണന്റെ ലക്കി നമ്പര്‍
,.................................................
വാഹനം പതുക്കെ ഹോട്ടെലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കണ്ണടച്ച് നിശബ്ദമായി .അയാള്‍ കറുത്ത കണ്ണട മുഖത്ത് വെച്ച് നേരെ ഇടനാഴിയിലക്ക് നടന്നു.അരണ്ട വെളിച്ചത്തില്‍ അയാള്‍ അവശ്യ പ്പെട്ടതെല്ലാം ഒരുക്കി കത്തിരി ക്കുകയായിരുന്നു അവര്‍.
എ .സി. മുറിയില്‍ അയാള്‍ കുടവയറിലെ ബെല്‍റ്റ് അഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഇഷ്ട ഭക്ഷണവും വിലകൂടിയ മദ്യവും മുന്നിലെത്തി .
ഇനി സംബന്ധം ...
കൂട്ടിനു മധുരപ്പതിനേഴ്..
നാലുനാള്‍ റന്റിന്നു ..
പണമെറിഞ്ഞു വലവീശി ക്കൊണ്ട് വന്ന -
ഭാഗ്യനമ്പര്‍ .
ഒരു പെഗ് ആര്‍ത്തിയോടെ മൊത്തി ചിരി കോട്ടി അയാള്‍ പറഞ്ഞു .
'നീ എന്റെ മുന്നൂരാമാത്തവള്‍.നോക്ക് രാത്രിയെ മധുരമുള്ള ഓര്‍മ്മകള്‍ ആക്കുന്നവരാന്നു ലക്കി നംബരുകാര്‍.'..
അവള്‍ക്കു മുന്നില്‍ ജാലകങ്ങള്‍ അടഞ്ഞു .വാ പിളര്‍ത്തിയ തീച്ചൂടില്‍ അവള്‍ എരിഞ്ഞുതുടെങ്ങും പോള്‍ അയാളുടെ കാല്‍ച്ചുവട്ടില്‍ ഒരു തണുത്ത വിരല്‍ സ്പര്‍ശം .തണുപ്പ് വളര്‍ന്നു വളര്‍ന്നു ദേഹം മുഴുവന്‍ പടര്‍ന്നു .അയാള്‍ കണ്ണടച്ച് നിശബ്ദനായപ്പോള്‍ വിരല്‍ വെളുത്ത തുണിയിലേക്ക് ചൂണ്ടി പറഞ്ഞു .'ഇനി നിന്റെ ദൗത്യം തുടങ്ങുക'
എത്രയും പറഞ്ഞ് വിരല്‍ ബാഗ്യനംബരിനെ നോക്കി കണ്ണിറുക്കി ഒരു ജീവന്‍ വിരലുകല്ക്കുള്ളില്‍ ഒളിപ്പിച്ചു യാത്ര തുടങ്ങി .
Comments
Post a Comment